ന്യൂഡൽഹി: എക്സാലോജിക്–സിഎംആർഎൽ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന സർക്കാരിന് നൽകിയ കത്തിന്റെ പശ്ചാത്തലത്തിൽ രൂക്ഷ വിമർശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ. കേന്ദ്ര അന്വേഷണ ഏജൻസിയുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന നിലപാട് കേരളത്തിലെ യുഡിഎഫ് സർക്കാർ സ്വീകരിക്കരുതെന്ന് പിബി മുന്നറിയിപ്പ് നൽകി.
എക്സാലോജിക്–സിഎംആർഎൽ പണമിടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. ......
കൊച്ചി: നടൻ നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ടെക്നീഷ്യൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണു (32) ആണ് മരിച്ചത്. ......
തിരുവനന്തപുരം 47 മത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക് & ഗെയിംസിന്റെ രണ്ടാം ദിനത്തിൽ, ആവേശോജ്വലമായ പ്രകടനം കാഴ്ചവച്ച് കണ്ണൂർ സിറ്റി പോലീസ് സേനാംഗങ്ങൾ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ രാവിലെ ഏഴരയ്ക്ക് നടന്ന പുരുഷ വിഭാഗം ഡിസ്കസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയാണ് കണ്ണൂർ സിറ്റി പോലീസ് സേനാംഗങ്ങൾ കായികമേളയുടെ രണ്ടാം ദിനത്തെ സ്വീകരിച്ചത്.
എട്ട് തവണ നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണം കരസ്ഥമാക്കിയിട്ടുള്ള ഫൈസൽ കെ, തുടക്കം മുതൽ കാഴ്ചവച്ച മികച്ച പ്രകടനം കാണികൾക്കിടയിൽ വലിയ ആവേശം ഉണർത്തി. സംസ്ഥാന മീറ്റിൽ 35.08 മീറ്റർ ദൂരം കണ്ടെത്തിയാണ്, ഫൈസൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
നിലവിലെ കണ്ണൂർ അസിസ്റ്റൻ്റ് സ്പോർട്സ് ഓഫീസർ കൂടിയായ ഫൈസൽ കെ . ......
പത്തനംതിട്ട: മകൾ വീണയ്ക്ക് ലഭിച്ച പണം സേവനത്തിന് ലഭിച്ച പ്രതിഫലമാണെന്നും ഇടപാടുകളെല്ലാം ഔദ്യോഗികമായും നിയമപരമായുമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പണം അക്കൗണ്ട് വഴിയാണ് കൈമാറിയതെന്നും ഇതിന് ആവശ്യമായ നികുതികളെല്ലാം കൃത്യമായി അടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ......
തിരുവനന്തപുരം: 76 വർഷമായി നിലനിന്നിരുന്ന കേരള പൊലീസ് അത്ലറ്റിക്സ് റെക്കോർഡ് തിരുത്തിക്കുറിച്ച് കെ.എ.പി-1 താരം അരുൺ ബേബി. കേരള പൊലീസ് അത്ലറ്റിക് ആൻഡ് ഗെയിംസിലെ ജാവലിൻ ത്രോയിൽ 1950ൽ എസ്.എ.പി താരമായ പി.വി. തോമസ് സ്ഥാപിച്ച 60.96 മീറ്റർ റെക്കോർഡ് തകർത്താണ് 73.29 മീറ്റർ എന്ന പുതിയ റെക്കോർഡ് സ്ഥാപിച്ചത് .ഏഴുവർഷത്തെ പൊലീസ് സേവനത്തിനിടെ ആദ്യമായാണ് മുവാറ്റുപുഴ–കോലഞ്ചേരി സ്വദേശിയായ അരുൺ ബേബി കേരള പൊലീസ് അത്ലറ്റിക് ആൻഡ് ഗെയിംസിന്റെ വേദിയിലെത്തുന്നത്.
2017ൽ മംഗളൂരു സർവകലാശാലയിൽ ജാവലിൻ ത്രോയിൽ സ്വർണവും എം.ജി.സർവകലാശാലയിൽ വെള്ളിയും നേടിയിട്ടുള്ള താരമാണ് അരുൺ. മത്സര തലേന്ന് മുൻകാല റെക്കോർഡ് ശ്രെദ്ധിച്ചപ്പോൾ മുന്നിൽ തെളിഞ്ഞ ലക്ഷ്യം ഒരു മെഡൽ മാത്രമായിരുന്നില്ല. ......
കൊച്ചി: എറണാകുളം സ്വദേശിയായ എയർ മാർഷൽ കെ.എ.എ സഞ്ജീബ് ഇന്ത്യൻ വ്യോമസേനയുടെ എയർ ഓഫീസർ ഇൻ ചാർജ് മെയ്ന്റനൻസായി വ്യോമസേനാ ആസ്ഥാനത്ത് ചുമതലയേറ്റു.ഇന്ത്യൻ വ്യോമസേന യുടെ സുപ്രധാന പദവികളിലൊന്നാണിത്. ചുമതലയേറ്റ ശേഷം ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി വീരജവാന്മാർക്ക് ആദരാഞ്ജലികളർപ്പിച്ചു.
1988 സെപ്റ്റംബർ 3-നാണ് അബു അഹമ്മദ് സഞ്ജീബ് ഇന്ത്യൻ വ്യോമസേന യുടെ എയറോനോട്ടിക്കൽ എൻജിനീ യറിങ് (മെക്കാനി ക്കൽ) ബ്രാഞ്ചിൽ ഔദ്യോഗിക സേവനം ആരംഭിച്ചത്. ......
മേടം: കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ നടക്കാൻ സാധ്യത കുറവാണ്. മനഃപ്രയാസം, ഇച്ഛാഭംഗം, അഭിമാനക്ഷതം തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായേക്കാം.......
കോട്ടയം : പത്രവായനക്കാർക്ക് സുപരിചിതമായ ബൈലൈനാണ് ശ്രീ. ജിജോ ജോൺ പുത്തേഴത്തിന്റേത്.......
കോട്ടപ്പുറം രൂപതാംഗവും മലയാള മനോരമയുടെ സ്പെഷൽ കറസ്പോണ്ടന്റുമായിരുന്ന പ്രമുഖ പത്രപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്തിന്റെ ആകസ്മിക വിയോഗത്തിൽ കോട്ടപ്പുറം രൂപത അനുശോചിച്ചു.
കോട്ടപ്പുറം രൂപതയുടെ മീഡിയ കമ്മീഷനും കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷനും (കെഎൽസിഎച്ച്എ) മികച്ച സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു ജിജോ ജോൺ പുത്തേഴത്ത്. ചവിട്ടുനാടകത്തിന്റെയും വള്ളംകളിയുടെയും നാടായ ഗോതുരുത്തിന്റെ സാമൂഹിക-സാംസ്കാരിക വളർച്ചയ്ക്ക് മികച്ച നേതൃത്വം നൽകാനും ജിജോയ്ക്ക് കഴിഞ്ഞിരുന്നു. നല്ല സംഘാടകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന അദ്ദേഹം തന്റെ പ്രവർത്തനമേഖലകളിലെല്ലാം ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ചു.
കോട്ടപ്പുറം രൂപതയിലെ ഗോതുരുത്ത്–കടൽവാതുരുത്ത് ഹോളിക്രോസ് ഇടവകയിലെ പുത്തേഴത്ത് കുടുംബാംഗമായ ജിജോ, കോട്ടപ്പുറം രൂപതയുടെ ഹെറിറ്റേജ് കമ്മീഷനിലും കെഎൽസിഎച്ച്എയിലും സജീവമായി പ്രവർത്തിച്ചിരുന്നു. ......
കൊച്ചി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ പോസ്റ്റ് പങ്കുവച്ചെന്ന കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ്. സനൂഫിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് സൂചന.
മെസേജിങ് ആപ്പായ സിഗ്നലിൽ സനൂഫ് ഉൾപ്പെട്ട പ്രത്യേക ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ......